കരുവന്നൂർ ബാങ്ക് തട്ടിപ്പ്
സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം വർഗീസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി.
ഈ മാസം 25ന് ഹാജരാകാനാണ് നിർദേശം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ബാങ്ക് തട്ടിപ്പ് കേസ് ഉന്നതരിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എം.എം വർഗീസിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകിയതെന്നാണ് വിവരം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ ഇഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലിൽ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കിയിരുന്നു.
