വെള്ളത്തിന്റെ ഒഴുക്ക് നിന്നു ; കളക്ടറുടെ അനുമതിയും കാത്ത് കോൾ പടവുകളിലെ കർഷകർ.
മുള്ളൂർ കായലിന് സമീപം ഉള്ള പുത്തൂർ പടവന്റെ ബണ്ട് പൊട്ടി പാടശേഖരത്തിലേക്ക് ഒഴുകിവന്നിരുന്ന വെള്ളത്തിന്റെ ഒഴുക്ക് നിന്നു. പൊട്ടിയ ബണ്ട് റെഡിയാക്കിയാൽ മാത്രമേ കർഷകർക്ക് പണി തുടങ്ങുവാൻ സാധിക്കുകയുള്ളൂ. ബണ്ട് റെഡിയാക്കുന്നതിന് ഏകദേശം 15 ലക്ഷം രൂപയുടെ ചിലവ് വരും . അതുപോലെ വെള്ളത്തിന്റെ ശക്തിയായ കുത്തൊഴുക്കുമൂലം മുഴുവനായും തകർന്നുപോയ കോൺക്രീറ്റ് പെട്ടി നട ച്ചാല് റെഡിയാക്കുവാനും ഏകദേശം 15 ലക്ഷം രൂപയുടെ ചിലവ് കണക്കാക്കുന്നു. റവന്യൂ കെ എൽ ഡി സി ക്ക് തകർന്നുപോയ ബണ്ടിന്റെയും പെട്ടി നട ച്ചാലിന്റെയും പണി തുടങ്ങണമെങ്കിൽ കളക്ടറുടെ അനുമതി കൂടിയേ തീരൂ. ആയതിനാൽ വില്ലേജ് റിപ്പോർട്ടും മറ്റ് അനുബന്ധരേഖകളും ആയി പാടശേഖര സമിതി അംഗങ്ങളും ഡയറക്ടർ ബോർഡ് അംഗവുമായ സുകുമാരനും ചേർന്ന് ഇന്ന് രാവിലെ 11 മണിക്ക് കളക്ടറുടെ അപ്പോയ് മെന്റ് വാങ്ങി കളക്ടറുടെ ഓഫീസിൽ എത്തിയിട്ടുണ്ട്. അനുമതി ലഭിക്കും എന്നുള്ള പ്രതീക്ഷയോടെയാണ് കോൾ പടവുകളിലെ കർഷകർ.
❗ദീപിക 👇🏻


