തൃശ്ശൂർ ജില്ലാതല യോഗാസന ചാമ്പ്യൻഷിപ്പിൽ കൈപ്പറമ്പ് യോഗാ സെന്റർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
യോഗ-സ്പോട്സ് അസോസിയേഷന്റെയും കേരള യോഗ അസോസ്സിയേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന തൃശ്ശൂർ ജില്ലാതല യോഗാസന ചാമ്പ്യൻഷിപ്പിൽ ഗവ:ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ കൈപറമ്പിലെ യോഗ വിദ്യാർത്ഥികൾ രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
60 വയസ്സിന് മുകളിലുള്ള മത്സരത്തിൽ രാധാമണി, വിനോദൻ എന്നിവർ മൂന്നാം സ്ഥാനവും, 50 വയസ്സു മുതൽ 60 വയസ്സു വരെയുള്ള മത്സരത്തിൽ ഉഷ നായർ മൂന്നാം സ്ഥാനവും, 30 മുതൽ 40 വയസ്സുവരെയുള്ള മത്സരത്തിൽ സിമി ബിനോയ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഇവർ നാലുപേരും പാലക്കാട്ട് വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയതായി യോഗ അധ്യാപിക സുപ്രിയ ടീച്ചർ അറിയിച്ചു.


