തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ തൃശ്ശൂർ പറേമക്കാവ് അമ്പലം മുതൽ കല്ലുംപുറംവരെയുള്ള ഭാഗം റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തി പ്രളയങ്ങളെ അതിജീവിക്കാനുള്ള മോഡൽ പദ്ധതിയായിട്ടാണ് നടപ്പിലാക്കുന്നത്.
ഈ പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാരിന്റെ ഫണ്ട് കൊണ്ട് അനുവദിച്ച പദ്ധതിയാണെങ്കിലും ആരംഭിച്ചത് ഈ കാലത്താണ്. കൊല്ലം രണ്ടര കഴിഞ്ഞെങ്കിലും അഞ്ച് കിലോമീറ്റർ ദൂരം പോലും നിർമ്മാണം പൂർത്തിയാക്കാൻ നിർവഹണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല. ഇനി 25കിലോമീറ്റർ പൂർത്തിയാക്കാൻ എത്ര വർഷം എടുക്കും?എന്ന് ആർക്കും അറിയില്ല.
എന്നാൽ ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കുമെന്ന് പറഞ്ഞ പദ്ധതിയിലെ വൈറ്റ് റോഡ് നിർമ്മാണം നടത്തുന്ന ആധുനിക കോൺഗ്രീറ്റ് മെഷ്യൻ ഉപയോഗിച്ച് ചെയ്യുന്നതിന് പകരം മെഷ്യൻ സൈഡിൽ
ഒതുക്കിയിട്ട് മാനുവൽ ആയിട്ടാണ് കോൺക്രീറ്റ് നടത്തുന്നത്. 29കിലോമീറ്റർ ദൂരം 225കോടി രൂപകൊണ്ടാണ് ആധുനിക വൽക്കരിക്കുന്നത്. ഏകദേശം ഒരു കിലോമീറ്റർ റോഡിന് 6 കോടി രൂപ, ഇത്തരം റോഡുകൾ 50വർഷം കേട് കൂടാതെ നിൽക്കുമെന്നാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞത്. എന്നാൽ ഈ പുതിയ കാലത്തിൽ ഒരാഴ്ച പോലും നിൽക്കില്ലെന്ന് ഈ റോഡ് തെളിയിച്ചിരിക്കുകയാണ്.
ആദ്യം കോൺക്രീറ്റ് ചെയ്ത മുണ്ടൂരിൽ റോഡ് തകർന്ന് തുടങ്ങി മനപടിയിൽ മഴ പെയ്താൽ നിറയെ വെള്ളം. ഈ അഴിമതിക്കെതിരെ കയ്യും കെട്ടി നോക്കിനിൽക്കാൻ കഴിയില്ല. ഈ നിർമ്മാണം നിയമസഭ സമിതി നേരിട്ട് അന്വേഷണം നടത്തണം.

