വേലൂർ സർവീസ് സഹകരണ ബാങ്കിൽ പഴം പച്ചക്കറി ഓണച്ചന്തയുടെ വിപണനം ആരംഭിച്ചു.
വേലൂർ സർവീസ് സഹകരണ ബാങ്കിൽ പഴം, പച്ചക്കായ എന്നിവയുടെ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ പ്രശസ്ത പഞ്ചവാദ്യ കലാകാരനായ കണ്ണേട്ടന് നൽകിക്കൊണ്ട് നിർവഹിച്ചു. പഴത്തിന് കിലോ 75 രൂപയും, പച്ചക്കായ അറുപത്തി എട്ടു രൂപയ്ക്കുമാണ് വിൽപ്പന നടത്തുന്നത്.
തുടർന്ന് പച്ചക്കറിയുടെയും വിപണന ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു. ഇന്നുമുതൽ നാലു ദിവസങ്ങളിലായി പഴം, പച്ചക്കറി ചന്ത ബാങ്കിന്റെ ഹെഡ് ഓഫീസിൽ രാവിലെ 9 മണി മുതൽ ഉണ്ടാകുമെന്നും, കിരാലൂർ ബ്രാഞ്ചിൽ നാളെ മുതൽ മൂന്നുദിവസം പഴം പച്ചക്കറി ചന്ത ഉണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു.
💫എല്ലാവർക്കും ഓണാശംസകൾ.🌼
