പൂകൃഷി വിളവെടുപ്പ് നടത്തി

 പൂകൃഷി വിളവെടുപ്പ് നടത്തി


കേച്ചേരി: 

   ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വനിതകൾക്ക് ചെണ്ടുമല്ലി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ തൈകൾ ഉപയോഗിച്ച് കേച്ചേരി ഗ്രീൻസ് റസിഡൻസിയിൽ താമസിക്കുന്ന പണിക്കപറമ്പിൽ രാജൻ ഭാര്യ പ്രബീല കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് നടത്തി.



ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. 14-ാം വാർഡ് മെമ്പർ ശയിസ്ന ജിംഷാദ് അധ്യക്ഷയായി, ചലചിത്ര താരം അസീം ജമാൽ, മുൻ വാർഡ് മെമ്പർമാരായ എൻ.ഡി.സജിത്ത്കുമാർ, യു.വി. ജമാൽ, വാർഡ് വികസന സമിതി അംഗം വി.എം. ഷാജഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

🔻🔻🔻🔻🔻🔻