കീം പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ ഗോവിന്ദ് വിനോദിനെ വീട്ടിൽ ചെന്ന് എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ആദരിച്ചു.

    കീം പ്രവേശന പരീക്ഷയിൽ എൻജിനീയറിങ്ങിൽ അഞ്ചാം റാങ്കും, കുസാറ്റ് പ്രവേശന പരീക്ഷയിൽ നാലാം റാങ്കും, ജെ ഇ ഇ അഡ്വാൻസ് പരീക്ഷയിൽ 2900 റാങ്കും നേടി ഐ ഐ ടി ധൻബാദിൽ ബിടെക് ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷനിൽ അഡ്മിഷൻ ലഭിച്ച മിണാലൂർ മണ്ണാടത്തിൽ വീട്ടിൽ വിനോദിന്റെയും, ഗോപികാ വിനോദിന്റെയും മകനായ ഗോവിന്ദ് വിനോദിനെ വീട്ടിൽ ചെന്ന് വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ആദരിച്ചു.



 മുണ്ടത്തിക്കോട് എൻ എസ് എസ് വി എച് എസ്. സ്കൂളിൽ പഠിച്ച ഗോവിന്ദ് വിനോദ് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രെയസ്, അധ്യാപകനായ പ്രതീഷ് മാസ്റ്റർ, ആർ ഉദയൻ, രമ്യ സജീഷ് എന്നിവർ പങ്കെടുത്തു.