വായന ദിനം ആചരിച്ചു.

   ❗പേരാമംഗലം: ❗


    ശ്രീ ദുർഗാ വിലാസം ഹൈസ്‌കൂളിൽ വായന ദിനം ആചരിച്ചു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി.എ.കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ എം.എസ്.രാജു അദ്ധ്യക്ഷനായി. ചടങ്ങിൽ സ്‌കൂളിലെ അദ്ധ്യാപകനായ കെ.സി.വിനയരാജൻ രചിച്ച ബി പോസിറ്റീവ് എന്ന പുസ്തക സമർപ്പണം വിദ്യാർത്ഥി പ്രതിനിധി ഷെസ സഹീറിന് നൽകി നിർവഹിച്ചു. സി.എ.കൃഷ്ണന് ഉപഹാര സമർപ്പണം മാനേജർ എം.വി.ബാബു നിർവഹിച്ചു. പ്രിന്റു മഹാദേവ് സ്വാഗതവും എസ്.കെ.തന്മയ നന്ദിയും പറഞ്ഞു.

  


പേരാമംഗലം ശ്രീ ദുർഗാ വിലാസം ഹൈസ്‌കൂളിൽ വായനാദിനം ആചരിച്ചപ്പോൾ അദ്ധ്യാപകനായ കെ.സി.വിനയരാജൻ രചിച്ച ബി പോസിറ്റീവ് എന്ന പുസ്തക സമർപ്പണം വിദ്യാർത്ഥി പ്രതിനിധി ഷെസ സഹീറിന് നൽകുന്നു.