2026 ലെ വേലൂർ ഗ്രാമകം നാടാകോത്സവത്തിന്റെ ബ്രോഷർ പ്രകാശനം പ്രശസ്ത സിനിമ നാടക നടൻ സുനിൽ സുഖത നിർവ്വഹിച്ചു.
ഗ്രാമകം കൾച്ചറൽ അക്കാദമി ചെയർമാൻ ഡോ.വി.കെ.വിജയൻ,നാടക പ്രവർത്തകൻ പ്രബലൻ വേലൂർ എന്നിവർ ചേർന്ന് ബ്രോഷർ ഏറ്റ് വാങ്ങി. സംഘാടക സമിതി ജനറൽ കൺവീനർ എ.എൻ.സോമനാഥൻ, വിവിധ കമ്മറ്റി ഭാരവാഹികളായ ജലജ രാജ്, ജ്യോത്സന വിജിൽ, റഷീദ് എരുമപ്പെട്ടി, ടി.എ.സദാനന്ദൻ, കെ.എൽ.രജീഷ് തുടങ്ങിയവരും ഗ്രാമകം പ്രവർത്തകരും പങ്കെടുത്തു. ഏപ്രീൽ 18 മുതൽ 22 വരെ വേലൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നാടകങ്ങൾ അരങ്ങേറും. നാടകോത്സവത്തിനോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളിൽ കുട്ടികളുടെ അഭിനയ പരിശീലന കളരി നടക്കും.
