തൃശ്ശൂർ അതിരൂപതാ ടീച്ചേഴ്സ് ഗിൽഡ് ബെസ്റ്റ് ഹൈസ്കൂൾ അവാർഡ് ലേഡി ഇമ്മാകുലേറ്റ് വിദ്യാലയത്തിന്

 തൃശ്ശൂർ അതിരൂപതാ ടീച്ചേഴ്സ് ഗിൽഡ് ബെസ്റ്റ് ഹൈസ്കൂൾ അവാർഡ് ലേഡി ഇമ്മാകുലേറ്റ് വിദ്യാലയത്തിന്.

 ചൂണ്ടൽ : തൃശ്ശൂർ അതിരൂപതയിലെ വിദ്യാഭ്യാസ സംഘടനയായ കാത്തലിക് ഗിൽഡിന്റെ 2025- 26 അധ്യയന വർഷത്തെ മികച്ച ഹൈസ്കൂളായി ചൂണ്ടൽ ലേഡി ഇമ്മാകുലേറ്റ് വിദ്യാലയത്തെ തിരഞ്ഞെടുത്തു. ഫാമിലി അപ്പോസ്‌തോലേറ്റിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിൽനിന്നും പ്രധാന അധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്‌സ്സും, അധ്യാപകരും,വിദ്യാർത്ഥികളും, പി ടി എ യുംചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. മോൺ .ജോസ് കോനിക്കര, ഫാ.ജോയ് അടമ്പുകുളം, ഫാ. റിൻജോ ഓലപ്പുരക്കൽ, എ. ഡി സാജു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.