ഐക്യ ജനാധിപത്യ മുന്നണി കൈപ്പറമ്പ് മണ്ഡലം കൺവെൻഷൻ പുറ്റേക്കര ആലപ്പാട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സോയ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു,
യുഡിഎഫ് ചെയർമാൻ കെ ജി സതീശൻ അധ്യക്ഷത വഹിച്ചു.
KPCC ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് മുഖ്യപ്രഭാഷണം നടത്തി.. UDF സ്ഥാനാർത്ഥിയുടെ വിജയത്തിനായി കൺവെൻഷൻ ആഹ്വാനം ചെയ്തു. UDF സ്ഥാനാർഥി പി എൻ വൈശാഖ് എത്തിയത് കൺവെൻഷനിൽ ഇരട്ടി ആഹ്ലാദം പകർന്നു. 28 ബൂത്ത് കമ്മിറ്റികളും തെരഞ്ഞെടുപ്പിന് സജ്ജമായതായി യോഗത്തിൽ അറിയിച്ചു. DCC ജനറൽ സെക്രട്ടറിജിമ്മി ചൂണ്ടൽ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിന്റി ഷിജു സ്വാഗതം പറഞ്ഞു.
നേതാക്കള്ളായ A T ജോസ്, ആന്റണി കോളമ്പ്രാൻ, ലീല രാമകൃഷ്ണൻ, N K രാജു, സോബി മുണ്ടൂർ, ജോബി ആലപ്പാട്ട്, K B ദീപക്, ജോൺസൺ ജോർജ്, ഹനീഫ, അനൂഷ റോബി, പഞ്ചായത്ത് മെമ്പർമാർ, മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡണ്ട്മാർ, തുടങ്ങിയവർ പങ്കെടുത്തു.
🔻🔻🔻🔻🔻🔻🔻🔻


