പി.ടി അജയ്മോഹന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

    കുന്നംകുളം : ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി പി.ടി അജയ്മോഹന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാണക്കാട് സെയ്ത് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.


 നിയോജക മണ്ഡലംയു.ഡി.എഫ് ചെയർമാൻ ജയ്സിംഗ് കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് ചാലിശ്ശേരി, കെ.സി മൊയ്തുട്ടി, പ്രസാദ് പുലിക്കോടൻ, സി. മുരളി, എം.എം ബാബു, കെ ജയശങ്കർ, കെ.സി ബാബു, സി.ഐ ഇറ്റിമാത്യു, വി.കെ രഘു സ്വാമി, ബിജോയ് ബാബു, പി.എസ് സുനീഷ്, അഡ്വ : സി.ബി രാജീവ്, സുരേഷ് മമ്പറമ്പിൽ, അമ്പലപ്പാട്ട് മണികണ്ഠൻ എന്നിവർ സംസാരിച്ചു. തൃശ്ശൂർ റോഡിൽ കനറാ ബാങ്കിന് സമീപമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.