കാരുണ്യത്തിന്റെ കൊടിയടയാളമായ പ്രതാപനിലൂടെ മണലൂര്‍ തിരിച്ചുപിടിക്കും: ഡോ. അബ്ദുസ്സമദ് സമദാനി എം.പി

 കാരുണ്യത്തിന്റെ കൊടിയടയാളമായ പ്രതാപനിലൂടെ മണലൂര്‍ തിരിച്ചുപിടിക്കും: ഡോ. അബ്ദുസ്സമദ് സമദാനി എം.പി

പാവറട്ടി: കാരുണ്യ രാഷ്ട്രീയത്തിന്റെ കൊടിയടയാളമായ ടി.എന്‍ പ്രതാപനിലൂടെ മണലൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ സക്രട്ടറി ഡോ. എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. പാവറട്ടിയില്‍ യുഡിഎഫ് മണലൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന അലിവും ആര്‍ദ്രതയുമുള്ള ടി.എന്‍ പ്രതാപന്‍ മണലൂരിലെത്തുമ്പോള്‍ അതൊരു ചരിത്ര നിയോഗം കൂടിയാണ്.മനുഷ്യ സ്‌നേഹിയായ പ്രതാപനെ മലയാളി നേരത്തെ മനസ്സിലാക്കിയതാണ്.ഒരു പൊതുപ്രവവര്‍ത്തകന് ആദ്യം വേണ്ടത് അലിവും കരുതലുമാണ്. ഇതെല്ലാം ഒത്തുചേര്‍ന്ന വ്യ്ക്തിത്വത്തിനുടമയാണ് നമ്മുടെ സ്ഥാനാര്‍ത്ഥി. വികസനത്തെക്കുറിച്ച് ഏറ്റവും മികച്ച കാഴ്ച്ചപ്പാടുകള്‍കൂടിയുള്ള പൊതുപ്രവര്‍ത്തനാണ് ഇദ്ദേഹമെന്ന് പ്രതാപനെ നീരീക്ഷിക്കുന്ന ആര്‍ക്കും വ്യ്കതമാകുന്നതാണ്,കേന്ദ്ര, സംസ്ഥാന സര്‍ക്കാാറിനെതിരായ ജനവിരുദ്ധ വികാരം എങ്ങും പ്രകടമാണ്. അത് പ്രകടിപ്പിക്കാനുള്ള അവസരം ജനം കാത്തിരിക്കുയാണ്. 

സാമൂഹിക രംഗത്ത് സര്‍ക്കാര്‍ പ്രോത്സാഹനത്തോടെ അസ്വസ്തതകള്‍ ഉടലെടുത്തിരിക്കുയാണ്.പാരസ്പര്യവും സാമുദായിക ഐക്യവും നഷ്ടപ്പെടുത്തിയ ഇടത് സര്‍ക്കാറിനെ ജനം വെറുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വിസന രാഷ്ട്രീയത്തിന്റെ പ്രതിനിധിയും പ്രതീകവുമായ പ്രതാപനെ ഇത്തവണ മണലൂര്‍ തെരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 എ,എസ്.എം അസ്ഗറലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ. കെ ബാബു, അഡ്വ. മുഹമ്മദ് ഗസ്സാലി, പി.ജെ ജോസ്.സി.ഐ സെബാസ്റ്റിയന്‍, ആര്‍.എ അബ്ദുമനാഫ്, എന്‍.ജെ ജിയോ, ബെന്നി,ആന്റോ ലിജോ, ഗ്രേസി ജേക്കബ്, സിസി ശ്രീകുമാര്‍,പി.കെ രാജന്‍, ഋഷി പല്‍പ്പു,സുബൈദ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.


യുഡിഎഫ് മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് ഓഫീസ് പാവറട്ടിയില്‍ ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു. സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ സമീപം