ക്രൈസ്തവർ അതിവിശുദ്ധമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച്ചയും ഉയിർപ്പുതിരുന്നാളിനും എഞ്ചിനീയറിംഗ് (JEE Main) പരീക്ഷ നടത്തുവാൻ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ഏറെ അപലപനീയമാണ്...

 ⭕ക്രൈസ്തവർ അതിവിശുദ്ധമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച്ചയും ഉയിർപ്പുതിരുന്നാളിനും  എഞ്ചിനീയറിംഗ് (JEE Main) പരീക്ഷ നടത്തുവാൻ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ⭕

🔻ഏറെ അപലപനീയമാണ്...🔻

മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യത്ത്,ഏത് മതത്തിന്റെയും വിശ്വാസവും ആരാധന രീതികളും  ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് നിഷ്കർഷിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് ഇത്തരത്തിൽ ഒരു മതത്തിന്റെ അതിപരിപാവനമായ ദിനങ്ങളിലേക്ക് കടന്നുകയറുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെ കൂടി ലംഘനമാണ്...

എക്കാലവും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് ഘോരഘോരം പ്രസംഗിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്...

ആയതിനാൽ, ഈ പരീക്ഷ എഴുതുന്ന ക്രൈസ്തവ വിദ്യാർഥകളുടെ കൂടി സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയുംകൂടി പരിഗണിച്ച് ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നു...


 🔻കെ സി വൈ എം തൃശൂർ അതിരൂപത 🔻