വയോധികയെ കടിച്ചുകൊന്ന തെരുവ് നായയെ പിടികൂടി; നാട്ടുകാർ തല്ലി കൊന്നു.

 വയോധികയെ കടിച്ചുകൊന്ന തെരുവ് നായയെ  ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ   പിടികൂടി; നാട്ടുകാർ തല്ലി കൊന്നു.




 എരുമപ്പെട്ടിയിൽ വയോധികയെ ആക്രമിച്ച് മരണത്തിന് കാരണമായ തെരുവ് നായയെ അധികൃതർ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്. പിന്നീട് നാട്ടുകാർ നായയെ തല്ലിക്കൊന്നു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു . നായയുടെ കടിയേറ്റ മറ്റു മൂന്ന്  പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി. ഇന്നലെ വൈകിട്ട് ആറുമണിയോടെ കിടപ്പുരോഗിയായ 84 വയസുകാരി കാർത്യായനിയെ തെരുവ് നായ ആക്രമിച്ച് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ വയോധികയെ തെരുവ് നായ കടിച്ച് കൊന്നു 

6.30 ഓടെ സമീപത്തുള്ള ഇവരുടെ മകൻ മണി ഭക്ഷണം കൊടുക്കാൻ ചെന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇവരെ നാട്ടുകാരും പോലീസും ആംബുലൻസ് പ്രവർത്തകരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നായ വേറെ ആളുകളേയും വളർത്ത് നായ്ക്കളേയും കടിച്ചിട്ടുണ്ട്. നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാർ പരിഭ്രാന്തിയിലാണ്