സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
വരടിയം:
സമഗ്ര ശിക്ഷാ കേരള പുഴയ്ക്കൽ ബിആർസിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സഹവാസ ക്യാമ്പ് "ഒന്നായുള്ളം 2k26" വരടിയം സ്കൂളിൽ സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിന്റെ ഉദ്ഘാടനം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ നിർവഹിച്ചു.
അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് അധ്യക്ഷത വഹിച്ചു. പുഴയ് ക്കൽ ബി ആർ സി,ബി പി സി ഗീത ടി ആർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, എന്നിവർ യോഗത്തിൽ സംസാരിച്ചു. കുട്ടികൾക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ, ഉല്ലാസ യാത്ര, നാടൻ പാട്ട്, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തെ ക്യാമ്പിൽ 35 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
🔻🔻🔻🔻🔻🔻🔻🔻🔻
.jpg)