ആക്ട്സ് കേച്ചേരി ബ്രാഞ്ചിന് സഹായധനം കൈമാറി
കേച്ചേരി: തലക്കോട്ടുകര സെന്റ്. ജോസഫ് കുരിശുപള്ളിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആക്ട്സ് കേച്ചേരി ബ്രാഞ്ചിന് സഹായധനം (12000/-) കൈമാറി സെന്റ് ജോസഫ് കുരിശുപള്ളി 60-ാം വാർഷിക ആഘോഷ കമ്മിറ്റി കൺവീനർ ജോർജ് കെ. ഫ്രാൻസിസ് അധ്യക്ഷനായ ചടങ്ങ് തലക്കോട്ടുകര വാർഡ് മെമ്പർ കെ.എൽ. പോൾസൺ ഉദ്ഘാടനം ചെയ്തു. ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട് വി.എ.കൊച്ചു ലാസർ സഹായധനം ഏറ്റുവാങ്ങി. സെന്റ്. ജോസഫ് കുരിശുപള്ളി ഭാരവാഹികളായ ജോയി ചാലക്കൽ, മോഹൻ ആന്റണി, ആക്ട്സ് കേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം.എം. മുഹ്സിൻ, കൺവീനർ എ.ജെ. ജോൺ, ആക്ട്സ് തലക്കോട്ടുകര യൂണിറ്റ് സെക്രട്ടറി ടി.വി.രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
🔻🔻🔻🔻🔻🔻🔻🔻
