ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി...

 ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി...

   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറപ്പൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പറപ്പൂർ വ്യാപാരഭവനിൽ നടന്ന സ്വീകരണ പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡണ്ടുമായ കെ.വി.അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയും യൂണിറ്റ് പ്രസിഡണ്ടുമായ പി.പി.ജോണി അധ്യക്ഷനായിരുന്ന യോഗത്തിന്  യൂണിറ്റ് സെക്രട്ടറി ജിൻജോ തോമസ് സ്വാഗതവും യൂത്ത് വിംഗ് ട്രഷറർ സേവി വടക്കൻ നന്ദിയും പറഞ്ഞു. വനിതാ വിംഗ് പ്രസിഡന്റ് റീത്ത തോമസ്,  യൂത്ത് വിംഗ് പ്രസിഡണ്ട് സെനിൻ ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീകല കുഞ്ഞുണ്ണി വൈസ് പ്രസിഡന്റ്  ലിൻസൺ മാസ്റ്റർ. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ  അഡ്വക്കേറ്റ് കെ വി പ്രസാദ്, ലീലാ രാമകൃഷ്ണൻ, ബ്ലോക്ക് മെമ്പർ ആയ സി.ടി.ജെയിംസ് മാസ്റ്റർ വാർഡ് മെമ്പർമാരായ  ഷീന വിൻസൺ, അനില ബൈജു തുടങ്ങിയവർ സംസാരിച്ചു.