കൂറ്റനാട്:( പാലക്കാട് ജില്ല)
പടിഞ്ഞാറങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.
വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ പടിഞ്ഞാറങ്ങാടി കുന്നമുച്ചി സ്വദേശി ആയിഷ ഹൈഫ (11) ആണ് മരിച്ചത്.
ഞായറാഴ്‌ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ മൂത്ത സഹോദരി ഫാത്തിമ ഹിബയും ഉമ്മ ജമീലയും കൂടി വീടിന് പുറത്ത് പോയി തിരിച്ചുവന്ന സമയത്താണ് സംഭവം അറിയുന്നത്. അടുക്കളയിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ് പുളിക്കൽ അലിമോൻ വിദേശത്താണ്.
വ്യായാമത്തിനായി വീടിന്റെ അടുക്കളയില്‍ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കയറില്‍ അബദ്ധത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് സംശയിക്കുന്നു. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
