കുന്നംകുളം:
ചൊവ്വന്നൂർ പഞ്ചായത്തിലെ കോൺഗ്രസ് എസ്ഡിപിഐ ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ സിപിഐഎം സംഘടിപ്പിച്ച പഞ്ചായത്ത് തല രാഷ്ട്രീയ വിശദീകരണ ജാഥ സമാപിച്ചു.
ഞായറാഴ്‌ച കല്ലഴികുന്നിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി, ജാഥാ ക്യാപ്റ്റൻ കെ കെ സതീശന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയയ്തു.തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലൂടെയും പ്രചരണം നടത്തി ജാഥ വൈകിട്ട് മാന്തോപ്പിൽ സമാപിച്ചു.
സമാപന സമ്മേളനം സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം എ സി മൊയ്‌തീൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി ഇ എച്ച് മിറാഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, എം വി പ്രശാന്ത്, കെ പി സുരേന്ദ്രൻ, സുജിഷ മനീഷ്, എം എ ഷാഫി എന്നിവർ സംസാരിച്ചു.
