തിരുനാളിന് സമാപനമായി.

 പോന്നോർ ലിറ്റിൽ ഫ്ളവർ ദൈവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, വിശുദ്ധ സെബസ്‌ത്യാനോസിന്റേയും, നിത്യ സഹായ മാതാവിൻ്റേയും സംയുക്ത തിരുനാളിന് സമാപനമായി.

ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക്  റവ. ഫാ. ആൻസൺ നീലങ്കാവിൽ (ജ്യോതി എൻജിനീയറിങ് കോളേജ് ചെറുതുരുത്തി)മുഖ്യ കാർമ്മീകനായി. റവ. ഫാ. ഡോ. സേവ്യർ ക്രിസ്‌റ്റി (കപ്പൂച്ചിൻ ആശ്രമം കുറുമാൽ)സന്ദേശം നൽകി.നാളെ രാവിലെ 6.15 ന് മരിച്ചവർക്ക് വേണ്ടിയുള്ള പരിശുദ്ധ കുർബാനയോടെ തിരുന്നാളിന് സമാപനമാകും.

ഇടവക വികാരി റവ.ഫാ. വർഗീസ് കാഞ്ഞിരത്തിങ്കൽ,

ജോസ് സി. വി (ജനറൽ കൺവീനർ),കൈക്കാരന്മാരായ   ജോബി ചിറ്റിലപ്പിള്ളി, ഷിജോ കണ്ണനായ്ക്കൽ, ലൈജു എടക്കളത്തൂർ, റോവിൻ ചൊവ്വല്ലൂർ മറ്റു കൺവീനർമാരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.