തിരുനാളിന് കോടിയേറി.

 

    മരത്തംകോട് മേരി മാത പള്ളിയിലെ പരിശുദ്ധ .മേരി മാതാവിൻ്റെയും, വിശുദ്ധ .സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി.

 ആഘോഷമായ ദിവ്യബലിക്ക് ശേഷം  അതിരൂപത വികാരി ജനറൽ മോൺ. ഫാ. ജെയ്സൺ കൂനംപ്ലാക്കിൽകൊടിയേറ്റകർമ്മം  നിർവ്വഹിച്ചു. മൂന്നാം തിയ്യതി മുതൽ  പതിനൊന്നാം തിയ്യതി വരെയുള്ള നവനാൾ തിരുകർമ്മങ്ങൾക്ക്  ഫാ. സന്തോഷ് അന്തിക്കാട് , ഫാ. തോമസ് ചൂണ്ടൽ,  ഫാ. ഷോജോ ,  ഫാ. രഞ്ജിത്ത് അത്താണിക്കൽ  , ഫാ.പോൾ അറക്കൽ , ഫാ. ജാക്സൺ ചാലക്കൽ , ഫാ.ജോസ് ചിറപ്പണത്ത്   എന്നിവർ കാർമ്മികത്വം വഹിക്കും 10-ാം തിയ്യതി  വൈകീട്ട് 7 മണിക്ക് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം.

11-ാം തിയ്യതി കാലത്ത്  7 മണിക്ക്  കൂട് തുറക്കൽ ശുശ്രൂഷക്ക് ഫാ.ബിജു പാണേങ്ങാടൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പ്രസുദേന്തി വാഴ്ച, വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു വെയ്ക്കൽ , അമ്പ് ,വള, പ്രദക്ഷിണം വീടുകളിലേക്ക് , ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അരി വിതരണത്തിൻ്റെയും, സാമ്പത്തിക സഹായ വിതരണത്തിൻ്റെയും ഉദ്ഘാടനവും .

12-ാം തിയ്യതി കാലത്ത്  10 മണിക്ക് ആഘോഷമായ  തിരുന്നാൾ പാട്ടുകുർബ്ബാനക്ക്  ഫാ.സാജൻ വടക്കൻ  മുഖ്യ കാർമ്മികത്വം വഹിക്കും.  ഫാ. ജെസ്റ്റിൻ പൂഴി കുന്നേൽ  തിരുന്നാൾ സന്ദേശം നൽകും . ഉച്ചതിരിഞ്ഞ് 5 മണിക്ക് ലദീഞ്ഞ്, നൊവേന ,ഭക്തി സാന്ദ്രമായ തിരുന്നാൾ പ്രദക്ഷിണം . 7 മണിക്ക് കോട്ടയം കമ്മൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള .  13-ാം തിയ്യതി വൈകീട്ട്  6  മണിക്ക് ഇടവകയിൽ നിന്ന് മരിച്ചു പോയവരുടെ ഓർമ്മ തിരുന്നാൾ.

 പതിനെട്ടാം  തിയ്യതി എട്ടാമിടം .

ആഘോഷ പരിപാടികൾക്ക്  വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി ,   കൈക്കാരൻമാരായ ഡോ. ജോൺസൻ ആളൂർ , തോമസ് ചക്രമാക്കിൽ ,ജനറൽ കൺവീനർ ജെയിംസ് വടക്കൻ , റെഞ്ചി മണ്ടും പാൽ , ജോസ് മണ്ടുംപാൽ, സിജി ജിക്സൺ  , റോയ് അക്കര , ലോറൻസ് വടക്കൻ , ജിജോ ചാഴൂർ , റോബി എ. എസ്. ഷാജു എം.പി. , വിൽസൺ എം.ഡി . ,രാജൻ എം.ഡി. ജോൺസൻ ടി.എഫ് . ബൈജു എം. എഫ്. സെബി എം യു  എന്നിവർ നേതൃത്വം നൽകും

🔻🔻🔻🔻🔻🔻🔻