ജനകീയ ഫുട്ബോൾ മേള 2026 സംഘാടക സമിതി രൂപീകരണ യോഗം ഉൽഘാടനം ചെയ്തു .
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്,ജനകീയ ഫുട്ബോൾ മേളസംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം ലീല രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.
ചടങ്ങിൽ സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു..
മിനിസോയി, കെ.പി.രാജൻ, സുരേഷ് ബാബു, മിറാഷ് കുരിയൻ, റോബർട്ട് ,എന്നിവർ സംസാരിച്ചു.ജോൺസൻ ജോർജ്ജ് സ്വാഗതവും, സി.ജെ ഗിൽസൺ നന്ദിയും രേഖപ്പെടുത്തി. 2026 വർഷത്തെ ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 28 മുതൽ മാർച്ച് 15 വരെ കയ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടീമുകളെ ഉൾപ്പെടുത്തി അഖിലേന്ത്യാ ഫുട്ബോൾ ഫ്ലഡ് ലിറ്റ് ടൂർണ്ണമെന്റും , പ്രാദേശിക ടീമുകളെഉൾപ്പെടുത്തി പ്രാദേശിക സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റു, നടത്തുവാൻ തീരുമാനിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ഭാരവാഹികളായി കെ.എം. ലെനിൻ ചെയർമാൻ, ജോൺസൻ ജോർജ്ജ് ജനറൽ കൺവീനർ ഡേവിഡ് ആന്റോ ട്രഷറർ എന്നിവർ ഉൾപ്പെടുന്ന 51 അംഗ എക്സിക്യൂട്ടീവിനെയും, 251 ജനറൽകമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി സംഘാടക സമിതിരൂപീകരിച്ചു.


