ക്രിസ്തുമസ് രാവിലേക്ക് ഒരു സ്നേഹസ്പർശം

 ക്രിസ്തുമസ് രാവിലേക്ക് ഒരു സ്നേഹസ്പർശം

ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് അസ്സീസി സ്കൂളിലെ നല്ലപാഠം വിദ്യാർത്ഥികൾ നന്മ എന്ന ആശയവുമായി ബന്ധപ്പെട്ട് സാമൂഹ്യസേവനത്തിൻ്റെ സന്ദേശം പകർന്നു. തലക്കോട്ടുകര സ്നേഹഭവൻ ട്രസ്റ്റിൻ്റെ കീഴിലുള്ള പാലിയേറ്റീവ്  കെയർഹോമുകൾ സന്ദർശിച്ച് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പുതപ്പും കേക്കും നൽകി, സ്നേഹവും കരുതലും പകർന്നു. വിദ്യാർത്ഥികൾ കരോൾ ഗാനങ്ങൾ പാടി ക്രിസ്തുമസ് സന്ദേശം പകർന്നു. പ്രിൻസിപ്പൾ റവ.സി.ഷാൻറ്റി ജോസഫിൻ്റെ സാന്നിധ്യം ഈ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി. നല്ലപാഠം കൺവീനർമാരായ ജയ .പി.ജെ, അമ്പിളി എ.എൻ, അഭിരാജ് എം, സാം ബാബു എന്നിവരും വിദ്യാർത്ഥി പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.