ബോഡി ബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

 കുന്നംകുളം: 

ബോഡി ബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശങ്കരപുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.

 ശനിയാഴ്ച രാത്രിയിൽ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുന്നത്. ഉടൻ മലങ്കര ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞവർഷത്തെ മിസ്റ്റർ തൃശൂർ ചാമ്പ്യൻഷിപ്പിലെ വിജയിയായിരുന്നു. സംസ്‌കാരം ഇന്ന് (29/12/25 തിങ്കൾ) രാവിലെ 10.30ന് നഗരസഭ ക്രിമറ്റോറിയത്തിൽ നടക്കും. അവിവാഹിതനാണ്. മാതാവ്: അനിത.

2 സഹോദരങ്ങളുണ്ട്.