പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു



മലപ്പുറം പരപ്പനങ്ങാടി സ്വദേശി  പുത്തരിക്കൽ തോട്ടത്തിൽ മുഹമ്മദിന്റെ മകൻ 39 വയസ്സുള്ളനു നുബൈദ് ആണ് മരിച്ചത്

ഞായറാഴ്ച പുലർച്ചെ 12 മണിയോടെ കൊരട്ടിക്കര മുഹ്‌യിദ്ദീൻ  മസ്ജിദിന് മുൻപിലാണ് അപകടം നടന്നത്.

പരിക്കേറ്റ ബൈക്ക് യാത്രികനെ ആദ്യം പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും

പരിക്ക് ഗുരുതരമായതിനെ  തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.      ആശുപത്രിയിൽ ചികിത്സയിരിക്കെ മരണം സംഭവിക്കുകയായിരുന്നു.  

കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു