തൃശ്ശൂരിൽ വൻ ബ്രൗൺ ഷുഗർ വേട്ട.: രണ്ടുപേർ പിടിയിൽ.
11 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി. അന്യസംസ്ഥാന തൊഴിലാളികളായ മാഫിജൂദിൻ, ഇസാസുൽ ഇസ്ലാം, എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ എക്സൈസ് സ്ക്വാഡും, ഐബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആണ് പ്രതികൾ പിടിയിലായത്.
