കൈപ്പറമ്പിൽ മൂന്നാം തവണയും വിജയ തേരിലേറി യുഡിഎഫ് സ്ഥാനാർത്ഥികൾ...,
കൈപ്പറമ്പ്.,
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചപ്പോൾ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ യുഡിഎഫിലെ രണ്ടുപേർ മൂന്നാം തവണയും വിജയ തേരിലേറി.. പുറ്റേക്കര നാലാം വാർഡിൽ നിന്നും കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും കേരള വനിതാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായലിൻ്റി ഷിജുവാണ് മൂന്നാം തവണയും അതേ വാർഡിൽ നിന്നും ജയിച്ചത്...പഞ്ചായത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ലിൻ്റി ഷിജു തിരഞ്ഞെടുത്തത്...
2015 ൽ വാർഡ് 15 ൽ നിന്ന് കോൺഗ്രസ് വിമത യായ് മത്സരിച്ച് ജയിച്ച മേരി പോൾസൺ കോൺഗ്രസ് സ്ഥാനാർഥിയായിമൂന്നാം പ്രാവശ്യം വാർഡ് 17 ൽ നിന്നാണ് തിരഞ്ഞെടുത്തത്..
🔻🔻🔻🔻🔻🔻🔻
