"മാനവജന്മം സഫലമാകുന്നത് ഈശ്വരദർശനത്തിലൂടെ"-സ്വാമി ഭുവനാത്മാനന്ദ
പുറനാട്ടുകര:
ജീവിതസമസ്യയ്ക്ക് പരിഹാരം വേണ്ടവർക്കാണ് ഭഗവാന്റെ ആവശ്യമെന്നും മാനവജന്മം സഫലമാകുന്നത് ഈശ്വരദർശനത്തിലൂടെയാണെന്നും കൊച്ചി ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി ഭൂവനായമാനന്ദ പറഞ്ഞു.
പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിലെ വാർഷിക അന്തർയോഗത്തിന്റെ മൂന്നാം ദിവസം ശ്രീരാമകൃഷ്ണവചനാമൃതം എന്ന ഗ്രന്ഥത്തെ ആസ്മമാക്കി പ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.
"മനസ്സിൽ ഈശ്വരദർശനത്തിനുവേണ്ടി വ്യാകുലതയുണ്ടായാലേ ഈശ്വരർശനം ഉണ്ടാകൂ. വെള്ളത്തിന് പുറത്തായ മത്സ്യത്തെപ്പോലെ മനസ്സിൽ പിടച്ചിലുണ്ടാകുമ്പോൾ ഈശ്വര ദർശനം ഉണ്ടാകും" അദ്ദേഹം പറഞ്ഞു.
ലോകത്തിൽ സുഖവും ദുഃഖവും ഉണ്ടാകും സുഖങ്ങളെയും ദുഃഖങ്ങളെയും ഒരേ രീതിയിൽ കാണാൻ കഴിയണം കർമ്മത്തിൽ ഒട്ടിപ്പിടിക്കാതെ കർമ്മം ചെയ്യാനും കഴിയണം" അദ്ദേഹം
ശനിയാഴ്ച രാവിലെ 'മാര്യദേവി എന്ന വിഷയത്തെ ആസ്പദമാക്കി ഹരിപ്പാട് രാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി വീരഭദ്രാനന്ദയും ഭഗവദ്ഗീത എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നന്ദാത്മമാനന്ദയും പ്രഭാഷണം നടത്തി ഉച്ചയക്ക് സുധീഷ് രാമന്റെ സംഗീതാരാധന നട കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ സ്വാമി ബ്രഹ്മപരാനന്ദ വിവേകാനന്ദസ്വാമികളെക്കുറിച്ച് പ്രഭാഷണം ചെയ്തു.
ഞായറാഴ്ച പ്രൊഫ. കെ. എസ്. രാധാകൃഷ്ണന്റെ പ്രഭാഷണം. ആർ മനോജ വർമ്മയുടെ പ്രഭാഷണം, പുസ്തകപ്രകാശനം സ്വാമി രഘുരാമാനന്ദയുടെ സംഗീതാരാധന എന്നിവ നടന്നു. ഉച്ചയോടെ അന്തർയോഗം സമാപിച്ചു.
ഫോട്ടോ: പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിലെ വാർഷിക അന്തരയോഗത്തിൽ കൊച്ചി ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി ഭൂവനാത്മാനന്ദ പ്രഭാഷണം ചെയ്യുന്നു
