'സ്നേഹക്കൂട്ടിൽ ഒരു ക്രിസ്മസ് ആഘോഷം'
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അസ്സീസി സ്കൂളിൽ കണ്ണും കരളും കവരുന്ന നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾ കാണികളുടെ മനം നിറച്ചു.
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് താങ്ങും തണലുമായി നമ്മൾ മാറേണ്ടതിന്റെ സന്ദേശമാണ് ഈ സംഗീത,നൃത്ത,നാടക ശില്പം പങ്കുവെച്ചത്.
റവ.ഫാദർ മനോജ് താണിക്കൽ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ ജോസഫ് പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫ്, പിടിഎ പ്രസിഡന്റ് ഡോ. പ്രതീഷ് പി ജി, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


