ഗൃഹനാഥയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമം; പ്രതി അറസ്റ്റിൽ
കുന്നംകുളം:
കുന്നംകുളത്ത് ഗൃഹനാഥയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെലക്കാട്ട് പയ്യൂർ അമ്പലത്ത് വീട്ടിൽ ഹാഷിമിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ പത്താം തീയതി രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തനിച്ച് താമസിക്കുകയായിരുന്ന പ്രായമായ സ്ത്രിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. പരാതിയിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
