നിർമൽ ജ്യോതി സെൻട്രൽ സ്കൂളിന് ദേശീയ അക്കാദമിക് നേട്ട പുരസ്കാരം.
പഞ്ചാബ്:
സി ബി എസ് ഇ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയതിന് എഫ്എപി അസോസിയേഷന്റെ നാഷണൽ അക്കാദമിക് അച്ചീവ്മെന്റ് അവാർഡ് - 2025 മുണ്ടൂർ നിർമൽ ജ്യോതി സെൻട്രൽ സ്കൂളിന് ലഭിച്ചു.
പഞ്ചാബിലെ ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ഹരിയാനാ ഗവർണർ പ്രഫ. ആഷിം കുമാർ ഘോഷ്, സി ഐ എസ് സി ഇ ചെയർമാൻ ഡോ. ജി. ഇമ്മാനുവൽ ചണ്ഡീഗഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ഡോ. മൻപ്രീത്ത് സിംഗ് മാന്നാ എന്നിവരിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ്.എച്ച്., അധ്യാപിക പ്രീതി ബാബു എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
വിദ്യാർഥികളായ ശ്രീഹാർ വി., വൃന്ദ വി. എം., പ്രാർത്ഥന രതീഷ് എന്നിവർക്ക് , അക്കാദമിക് നേട്ടങ്ങൾക്ക് നൽകുന്ന 'പ്രൈഡ് ഓഫ് ഇന്ത്യ' അവാർഡ് സമ്മാനിച്ചു.
സ്കൂളിന്റെ അക്കാദമിക് മികവും വിദ്യാഭ്യാസ മേഖലയിലെ നൂതന പ്രവർത്തനങ്ങളും ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടത് സ്കൂളിനും നാടിനും അഭിമാനകരമായ നേട്ടമാണ്.
