ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഓടുന്നതിനിടെ തീപിടിച്ച കാര്‍ കത്തി നശിച്ചു

  


 ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഓടുന്നതിനിടെ തീപിടിച്ച കാര്‍ കത്തി നശിച്ചു. ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഞായറാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. ഫോക്‌സ് വാഗണ്‍ കാറാണ് കത്തിയത്.


 വെള്ളാങ്ങല്ലൂരിലെ പെട്രോള്‍ പമ്പിലേക്ക് വരവെ ബ്ലോക്ക് ജങ്ഷന് സമീപം കാറില്‍ നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ കാറിന് തീപിടിക്കുകയായിരുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്