പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന് വിട്ടുകൊടുക്കേണ്ടി വരുമോ? ആശങ്കയിലാണ് യുഡിഎഫ്.

 പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന് വിട്ടുകൊടുക്കേണ്ടി വരുമോ? ആശങ്കയിലാണ് യുഡിഎഫ്.

മുതുവറ:


പുഴയ്ക്കൽ ബ്ലോക്ക്

 പഞ്ചായത്തിൽ 7 സീറ്റുകൾ വീതം എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചതോടെ   ഭരണത്തിൽ ആരുവരുമെന്നുള്ള  ആശങ്കയിലാണ്  ഇരുകൂട്ടരും.  സീറ്റുകൾ തുല്യമായി ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ ഭരണം ലഭിക്കുക. തുടർച്ചയായി 3 തവണ ഭരണം ലഭിച്ച യുഡിഎഫിന് ഇത്തവണ ഭരണംകൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ്.

 കഴിഞ്ഞ തവണ 13 സീറ്റിൽ 7സീറ്റ് യുഡിഎഫിനും 6 സീറ്റ് എൽഡിഎഫിനുമായിരുന്നു. 2010 ൽ 13 സീറ്റിൽ 10 സീറ്റുമായാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച് എത്തിയവർ 

 എൽഡിഎഫ് -7,യുഡിഎഫ് - 7

എടക്കളത്തൂർ : മെജോ ജെയിംസ് (എൽഡിഎഫ് )

കൈപ്പറമ്പ് : എൻ കെ രാജു (യുഡിഎഫ്)

പേരാമംഗലം : എ ടി ജോസ് (യുഡിഎഫ്)

അവണൂർ : ബിന്ദു സോമൻ (യുഡിഎഫ്)

ചൂലിശ്ശേരി : എൻ വി സന്തോഷ് (എൽഡിഎഫ് )

മുളങ്കുന്നത്തുകാവ് :എം ഹരിദാസ് (എൽഡിഎഫ് )

പൂമല : അഡ്വ.ബിജു വർഗീസ് (യുഡിഎഫ്)

കുന്നത്തുപീടിക :നീതു കണ്ണൻ (എൽഡിഎഫ് )

കോലഴി :ലക്ഷ്മി വിശ്വംഭരൻ (എൽഡിഎഫ് )

കുറ്റൂർ : രജനി ചന്ദ്രൻ (യുഡിഎഫ് )

മുതുവറ : അനിത സുരേഷ് ബാബു (എൽഡിഎഫ് )

പുറനാട്ടുകര :സജിത സുധീർ (യുഡിഎഫ്)

അടാട്ട് :ശ്രീഷ്മ അഭിലാഷ് (എൽഡിഎഫ് )

പറപ്പൂർ : സി ടി ജയ്സൺ മാസ്റ്റർ (യുഡിഎഫ് )