ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷനും, ഓഫീസ് ഉദ്ഘാടനവും നടത്തി.
കുറ്റൂർ.,
ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷൻ സ്ഥാനാർത്ഥി ജോബി ആലപ്പാട്ടിന്റെ തെരഞ്ഞെടുപ്പ കൺവെൻഷനും, തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു....
യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് അധ്യക്ഷത വഹിച്ചു.. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി പോളി, ജില്ലാ പ്രസിഡണ്ട് സി. വി. കുര്യാക്കോസ്, യുഡിഎഫ് കോലഴി മണ്ഡലം ചെയർമാൻ ജോമോൻ കൊള്ളന്നൂർ, കോലഴി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഹരി നമ്പാട്ട്, ജോൺസൺ കാഞ്ഞിരത്തിങ്കൽ, തോമസ് ആന്റണി, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എൻ.എ. സാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, യുഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻമാരായ വി .ഓ. ചുമ്മാർ, സുരേഷ് അവനൂർ, കെജി പോൾസൺ, കെ.ജി .സതീശൻ, പി രാജേശ്വരൻ, എന്നിവർ സംസാരിച്ചു. മാർട്ടിൻ കൊട്ടേക്കാട് ചെയർമാനും, കെ കുഞ്ഞുണ്ണി ജനറൽ കൺവീനറുമായി 101 അംഗ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മറ്റി രൂപവൽക്കരിച്ചു.....
.jpg)
