UDFഅവണൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

 UDFഅവണൂർ മണ്ഡലം തെരഞ്ഞെടുപ്പ്

കൺവെൻഷൻ നടത്തി.

അവണൂർ പഞ്ചായത്ത് UDFസ്ഥാനാർത്ഥി  പ്രഖ്യാപനവും മണ്ഡലം കൺവെൻഷനും പൂർത്തിയായി..  കൺവെൻഷൻ ഉദ്ഘാടനവും സ്ഥാനാർത്ഥി പ്രഖ്യാപനവും കെപിസിസി ജനറൽ സെക്രട്ടറി. എംപി വിൻസെന്റ് Ex mla നിർവഹിച്ചു. അവണൂർ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് പഞ്ചായത്തിനെ പൂർവ്വകാലത്തിലേക്ക് നയിക്കാൻ ജയിച്ചുവരുന്ന നേതൃത്വത്തിന് കഴിയട്ടെ എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട്. എം. പി വിൻസെന്റ് പറഞ്ഞു. വൈകിട്ട്  5.30 ന് മണിത്തറ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിന് മണ്ഡലം UDF ചെയർമാൻ. പി. വി. ബിജു അധ്യക്ഷനായിരുന്നു.

 കെപിസിസി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ  രാജേന്ദ്രൻ അരങ്ങത്ത് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടുമാരായ ബാലൻ മരുതുർ മുരളീധരൻ ചേലാട്ട്,ബാബു നീലങ്കാവിൽ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി സുരേഷ് അവണൂരിനെയും ജനറൽ കൺവീനറായി ഏ ജി നാരായണനെയും തെരഞ്ഞെടുത്തു . അടാട്ടു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്  വിപിൻ വടേരിയാട്ടിൽ,  ലൈജു. സി. എടക്കളത്തൂർ, ഐ ആർ മണികണ്ഠൻ,ബിന്ദു സോമൻ അനിൽ കുമാർ വി വി , വി കെ കൊച്ചുണ്ണി, ജയ്സൺ മാസ്റ്റർ, പഞ്ചു തോമസ് തുടങ്ങിയവർ സംസാരിച്ചു.