വരടിയത്തെ മാതൃക കിണർ നാടിന് സമർപ്പിച്ചു
വരടിയം
അവണൂർ പഞ്ചായത്തിലെ 13-ാം വാർഡിലെ വരടിയം കവിനഗറിൽ നവീകരിച്ച മാതൃക കിണർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു.
അവണൂർ പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി.ജില്ലാ പഞ്ചായത്തിന്റെയും അവണൂർ പഞ്ചായത്തിന്റെയും വിഹിതം ചെലവഴിച്ചാണ് കിണർ നവീകരിച്ചത്. വൈസ് പ്രസിഡൻ്റ് മിനി ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി,പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലക്ഷ്മി സനീഷ്,
സ്ഥിരം സമിതി അധ്യക്ഷരായ തോംസൺ തലക്കോടൻ,എൻ കെ രാധാകൃഷ്ണൻ പഞ്ചായത്തംഗങ്ങളായ പി എസ് കൃഷ്ണകുമാരി,സി ബി സജീവൻ, ജിഷാ പ്രദീപ് എന്നിവർ സംസാരിച്ചു.
