ശാസ്ത്ര ജ്യോതി തെളിയിച്ച് നിർമൽ ജ്യോതിയിലെ പ്രതിഭകൾ

 ശാസ്ത്ര ജ്യോതി തെളിയിച്ച് നിർമൽ ജ്യോതിയിലെ പ്രതിഭകൾ


     IES സ്കൂളിൽ വെച്ച് നടന്ന സി.ബി.എസ്.ഇ ശാസ്ത്രോത്സവം STEM എക്സ്പോ 25 ൽ മികവ് തെളിയിച്ച് നിർമൽ ജ്യോതി സ്കൂൾ. തൃശൂർ സഹോദയ്ക്ക് കീഴിലുള്ള 31 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ സ്കൂൾ ഓവറോൾ നാലാം സ്ഥാനവും AI വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. 

AI വർക്കിംഗ് മോഡൽ മത്സരത്തിൽ ലെന തോമസും ശ്രീനന്ദയും ഒന്നാം സ്ഥാനം നേടി. ഗൗതം ഉണ്ണികൃഷ്ണനും അൽജോ ബിജുവും കോഡിംഗ് മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനത്തിന് അർഹരായി. 

ഗണിതശാസ്ത്ര ഗെയിംസ് വിഭാഗത്തിൽ (Cat 1)

പാർവതി പിയും സ്റ്റെനിയ മരിയയും എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനത്തിന് അർഹരായി.

 ഗണിത പസിൽ ടീം A ഗ്രേഡ് നേടി മികവ് തെളിയിച്ചു.

മരിയ ജോണി, രാജലക്ഷ്മി എന്നിവർ ഗണിത വർക്കിംഗ് മോഡൽ മത്സരത്തിൽ A ഗ്രേഡ് നേടി. മറ്റു വിവിധ ഇനങ്ങളിൽ ആയി വിദ്യാർത്ഥികളുടെ ടീം എ ഗ്രേഡ് കരസ്ഥമാക്കി. 

AI, കോഡിംഗ്, ഗണിതം, വർക്കിംഗ് മോഡൽ പസിൽ , പ്രോജക്റ്റ് എന്നീ വിവിധ STEM മേഖലകളിൽ നമ്മുടെ വിദ്യാർത്ഥികൾ കാഴ്ചവച്ച മികവ് അഭിനന്ദനാർഹമാണ്.