പുഴയ്ക്കൽ :ആമ്പക്കാട് സെൻ്റ് മേരീസ് ദേവാലയത്തിലെ പരി കാണിക്ക മാതാവിൻ്റെയും വി. സെബസ്ത്യാനോസിൻ്റെയും തിരുന്നാളിന് കൊടിയേറ്റി. ഇടവക വികാരി ഫാ.ജോയ്‌സൺ കോരേത്ത് കൊടിയേറ്റം നിർവ്വഹിച്ചു.
തൃശൂർ അതിരൂപതാ വൈസ് ചാൻസലർ ഫാ. ഷിജോ ചിരിയങ്കണ്ടത്ത് വി.കുർബാനക്കും തിരുകർമ്മങ്ങൾക്കും കാർമ്മികത്വം വഹിച്ചു.തിരുന്നാൾ ജനറൽ കൺവീനർ അഡ്വ.ജോമി ജോസഫ്, ഫിനാൻസ് കൺവീനർ CM ജോസ്, ജോയിൻ്റ് കൺവീനർമാരായ ബിജു ഡേവിസ്, മേരി ആൻ്റു, കൈക്കാരന്മാർ A L ജോൺ, സിൻ്റോ ചിറ്റിലപ്പിള്ളി, തോംസൺ അക്കര എന്നിവർ സന്നിഹിതരായിരുന്നു.
നവംബർ 21,22,23,24 തിയ്യതികളിലാണ് തിരുന്നാൾ ആഘോഷം.
