സംസ്ഥാന മുന്നോക്ക ഇ.ബി.സി കമ്മീഷൻ അംഗമായി സർക്കാർ നിയമിച്ച സെബാസ്റ്റ്യൻ ചൂണ്ടലിന് കുന്നംകുളം സീനിയർ എഡിറ്റേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി.

 കുന്നംകുളം .സംസ്ഥാന മുന്നോക്ക ഇ.ബി.സി കമ്മീഷൻ അംഗമായി സർക്കാർ നിയമിച്ച സെബാസ്റ്റ്യൻ ചൂണ്ടലിന് കുന്നംകുളം സീനിയർ എഡിറ്റേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി.



ലിവാ ടവറിൽ നടത്തിയ അനുമോദന സമ്മേളത്തിൽ ജനപ്രതിനിധികൾ, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ, സാംസ്കാരിക, മത, സാമുദായിക രംഗത്തുള്ളവർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. എ.സി.മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എഡിറ്റേഴ്സ് ഫോറം പ്രസിഡൻ്റ് സി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ സൗമ്യ അനിലൻ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്  അംഗം എം.ബാലാജി, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.എൻ.സത്യൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.സി.ബി.രാജീവ്, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നെൽസൻ ഐപ്പ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.രാജേഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് എം.വി.ഉല്ലാസ്, കേരള  കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സി.വി.കുര്യാക്കോസ്, ബഥനി സ്കൂൾസ് മാനേജർ ഫാ. ബെഞ്ചമിൻ,

 ഡി പോൾ സ്കൂൾ പ്രിൻസിപ്പൽ ഫാ. വിൻസൻ്റ് ചിറക്ക മണവാളൻ, മുസ്ലീം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗം ഇ.പി.കമറുദ്ദീൻ, എൻസിപി സംസ്ഥാന കമ്മിറ്റി അംഗവും എൻഎസ്എസ് കരയോഗം പ്രസിഡൻ്റുമായ എൻ.എം.കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സീനിയർ എഡിറ്റേഴ്സ് ഫോറം ഭാരവാഹികളായ എം.ബിജുബാൽ സ്വാഗതവും ജയപ്രകാശ് ഇലവന്ത്ര നന്ദിയും    പറഞ്ഞു. വിവിധ സംഘടനകൾ ഉപഹാരം നൽകി.