കുറുമാൽ ഇടവക വികാരിയും വാടാനപ്പിള്ളി ഇടവകയുടെ ആദ്യ ഇടവക പുത്രനുമായ റവ. ഫാ. ഡോ. സേവ്യർ ക്രിസ്റ്റി പള്ളിക്കുന്നിന്റെ പൗരോഹിത്യ രജത ജൂബിലി സമാപനവും ഇടവക ദിനവും ഒരു മിച്ച് ആഘോഷിക്കാൻ ഒരുങ്ങി വാടാനപ്പിള്ളി ഇടവക.
(23/11/25 ) ഞായർ വൈകീട്ട് 3.45-ന് കൃതജ്ഞതാ ബലിയും 5.30-ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. കണ്ടശ്ശാംകടവ് ഫൊറോന വികാരി ഫാ. റാഫേൽ അക്കാമറ്റത്തിൽ അധ്യക്ഷത വഹിക്കും.
ആലുവ സെയ്ന്റ് തോമസ് കപ്പുച്ചിൻ പ്രൊവിൻഷ്യൽ ഫാ. ജെയ്‌സൺ കാളൻ ചടങ്ങിൽ മുഖ്യാതിഥിയാകും'
തുടർന്ന് രാത്രി 7 മണിയോടെ പള്ളി അങ്കണത്തിൽ ഇടവകയിലെ നൂറോളം കലാകാരന്മാർ അണിനിരക്കുന്ന 'പുണ്യാളൻ വിത്ത് ത്രീ ഫോർത്ത്' എന്ന നാടകം വേദിയിലെത്തും. വിശുദ്ധ ഫ്രാൻസിസ് സേവിയറിൻ്റെ ജീവിതകഥയാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. അഞ്ചുവയസ്സ് മുതൽ 70 വയസ്സ് വരെയുള്ള വ്യത്യസ്ത പ്രായക്കാർ വിവിധ കഥാപാത്രങ്ങളായി വേഷമിടുന്നു. ഫാ. ഫിജോ ആലപ്പാടനാണ് നാടകത്തിൻ്റെ രചനയും സംവിധാനവും.
വികാരി ഫാ. ഏബിൾ ചിറമ്മൽ, ട്രസ്‌റ്റിമാരായ ജോസഫ് പി.ഡി., ഫ്രാൻസിസ് പി.ടി.ജെ., ഫ്രഡി കെ.എ., ജനറൽ കൺവീനർ ലോറൻസ് പി.വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും.
വാടാനപ്പള്ളി ഇടവകയുടെ നേതൃത്വത്തിൽ ഇടവകക്കാരായ നൂറോളം കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ നാടകത്തിന്റെ പരിശീലനത്തിൽ നിന്ന് 👇
