നിഖ്യാ വിശ്വാസപ്രമാണത്തിൻ്റെ 1700ാം വാർഷികം ആരംഭിച്ചു.
തൃശ്ശൂർ :
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ നിഖ്യാ വിശ്വാസപ്രമാണത്തിൻ്റെ 1700ാം വാർഷികം ആരംഭിച്ചു.
ഡിസംബർ 14 ന് നടക്കുന്ന ആഘോഷ പരിപാടികൾ വിളംബരം ചെയ്തു കൊണ്ട് വാഹന വിളംബര റാലി നടത്തി. പറവട്ടാനി മാർ അദ്ദായ് ശ്ലീഹാ പള്ളിയിൽ നിന്ന് ഇടവക വികാരി ഫാ. റൂണോ വർഗീസ് ജാഥാ ക്യാപ്റ്റൻ ഫാ. വിനോദ് തിമോത്തിക്ക് പരിപാടിയുടെ പതാക നൽകി റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാഹന വിളംബര റാലി കോളേജ് റോഡ്, സ്വരാജ് റൗണ്ട് കയറി എം. ഒ. റോഡ് വഴി മാർത്ത് മറിയം വലിയ പള്ളിയിൽ അവസാനിച്ചു. പരിപാടിയുടെ പതാക വികാരി ജനറൽ ഫാ. ജോസ് ജേക്കബ് വേങ്ങാശേരി ഏറ്റുവാങ്ങി. തുടർന്ന് നിഖ്യാ വിശ്വാസപ്രമാണത്തിനെ ആസ്പദമാക്കി വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തി ക്വിസ് മൽസരവും സംഘടിപ്പിച്ചു. ദി ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീസ് പരിപാടികൾക്ക് നേതൃത്വം നൽകി.
