ഹോസ്റ്റലിൽ നിന്നും ലാപ് ടോപ്പുകളും മൊബൈൽ ഫോണുകളുമടക്കം 3 ലക്ഷത്തിലധികം വിലവരുന്ന വസ്തുക്കൾമോഷ്‌ടിച്ച കേസിലെ പ്രതി പിടിയിൽ
രാമവർമ്മ പുരത്തുള്ള ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ മെൻസ് ഹോസ്റ്റലിൽ കടന്ന് ലാപ് ടോപ്പുകളും മൊബൈൽഫോണുകളുമടക്കം 324000 രൂപ വിലവരുന്ന വസ്തുക്കൾ മോഷണം ചെയ് കേസിലെ പ്രതിയായ തമിഴ്‌നാട് വെല്ലൂരിലെ രാജ്കോവിൽ സ്വദേശിയായ സുകുമാർ (25) എന്നയാളെയാണ് വിയ്യൂർ പോലീസ് അതിവിദഗ്ധമായി പിടികൂടിയത്.
08.08.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നേദിവസം മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചുകടന്ന പ്രതി മൂന്നു വിദ്യാർത്ഥികളുടെ രണ്ട് ലാപ്ടോപ്പും മൂന്നു മൊബൈഫോണും മോഷണം ചെയ്യുകയായിരുന്നു. ഇക്കാര്യത്തിന് വിയ്യൂർ സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണ സംഘത്തിന്റെ കൃത്യമായ അന്വേഷണത്തിലും സൈബർ സെല്ലിൻറെ സാങ്കേതിക സഹായത്തോടെയും പ്രതിയേയും മോഷണമുതലുകളും തമിഴ്‌നാട്ടിലെ വെല്ലൂരിൽനിന്നും അന്വഷണസംഘം കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിൽ മറ്റു മോഷണവുമായിബന്ധപെട്ട അമ്പതോളം മൊബൈലുകളും മൊബൈൽ ഡിസ്‌പ്ളെ ഉൾപെട്ട പാർട്ട്സുകളും ലാപ്ടോപ്പുകളും കണ്ടെത്തി. കോടിതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ എസ് പി സുധീരൻെറ നിർദ്ദേശത്തിൽ വിയ്യൂർ ഇൻസ്പെക്‌ടർ മിഥുനിൻറെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സന്തോഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സജീവ്, സുനിൽകുമാർ, സിവിൽപോലീസ് ഓഫീസർ അഖിലേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.


