മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ കിഡ്സ് ഫെസ്റ്റ് 2025 വിപുലമായി ആഘോഷിച്ചു*

 മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ കിഡ്സ് ഫെസ്റ്റ് 2025 വിപുലമായി ആഘോഷിച്ചു.


മുണ്ടൂർ : 

   കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള  കുട്ടികൾക്കായി മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ സംഘടിപ്പിച്ച "ടൈനി ടൈറ്റൻസ്" ശ്രദ്ധേയമായി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് തങ്ങളുടെ കലാ പ്രതിഭ മാറ്റുരയ്ക്കാനുള്ള  അവസരം നൽകുക എന്ന ലക്ഷ്യത്തോടെ രണ്ടുദിവസങ്ങളിലായി മൂന്നു വേദികളിൽ ഏകദേശം 20ഓളം മത്സരങ്ങൾ സംഘടിപ്പിച്ചു.


 കിഡ്സ് ഫെസ്റ്റ് 2025 സിസ്റ്റർ അനില എബ്രഹാം   ഉദ്ഘാടനം ചെയ്തു. റവ. സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് കുട്ടികൾക്ക് ആശംസകൾ നൽകി. കുട്ടികളുടെ സ്വാഭാവിക കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും ഇത്തരം പരിപാടികൾ ഏറെ സഹായകമാണെന്ന് സിസ്റ്റർ ചൂണ്ടിക്കാട്ടി.

 ഫാൻസി ഡ്രസ്, സ്കിറ്റ് , സംഘ ഗാനം, സംഘ നൃത്തം എന്നിങ്ങനെ വൈവിധ്യമാർന്ന ഇനങ്ങളിൽ  മത്സരങ്ങൾ  സംഘടിപ്പിച്ചു. കുഞ്ഞു കുട്ടികൾക്ക് വേദിയിൽ അവരുടെ കഴിവുകൾ  പ്രദർശിപ്പിക്കാൻ ഒരു അവസരം ഉണ്ടാക്കുക എന്നതായിരുന്നു സ്കൂൾ അധികൃതരുടെ ലക്ഷ്യം. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

🔻🔻🔻🔻🔻🔻🔻🔻🔻