നവീകരിച്ച വൈദീക മന്ദിരത്തിൻ്റെയും പള്ളി ഓഫീസിൻ്റെയും വെഞ്ചിരിപ്പ് കർമ്മം മാർ. ടോണി നീലങ്കാവിൽ നിർവഹിച്ചു
❗പതിയാരം ❗
സെൻ്റ് ജോസഫ്സ് ഇടവക ദേവാലയത്തിലെ നവീകരിച്ച വൈദീക മന്ദിരത്തിൻ്റെയും പള്ളി ഓഫീസിൻ്റെയും വെഞ്ചിരിപ്പ് കർമ്മം തൃശൂർ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ .ടോണി നീലങ്കാവിൽ നിർവഹിച്ചു.
ജപമാല മാസാചാരണ സമാപനവും തുടർന്ന് പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, ആഘോഷമായ ദിവ്യബലി, വചന സന്ദേശം എന്നിവക്ക് മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ജോഷി, ആളൂർ, ഫാ. ഷോജോ മഞ്ഞാടിക്കൽ (SDV) സഹകാർമ്മികരായി. കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ ജപമാല റാലിയും തിരുകർമ്മങ്ങൾക്ക്ശേഷം സ്നേഹ വിരുന്നും ഉണ്ടായിരുന്നു. പരിപാടികൾക്ക് കൈക്കാരൻമാരായ മുരിങ്ങത്തേരി ലാസർ, സണ്ണി ആളൂർ വർഗ്ഗീസ്,ബാബു മുരിങ്ങത്തേരി ,ലാസർ ലിയോൺ എന്നിവർ നേതൃത്വം നൽകി.
.jpg)