തൃശൂർ കോർപ്പറേഷൻ;നഷ്ടമായ ഭരണം പലിശ സഹിതം സീറ്റുകൾ നേടി തിരിച്ചുപിടിക്കണം- വി.ഡി സതീശൻ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ കുറവില്‍ നഷ്ടമായ ഭരണം പലിശസഹിതം കൂടുതല്‍ സീറ്റുകള്‍ നേടി തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥി സംഗമം കുരിയച്ചിറ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് നിന്ന് പോരാടിയാല്‍ മിന്നും വിജയം ഉറപ്പാണ്. യുഡിഎഫ് വിജയിക്കണമെന്നും എല്‍ഡിഎഫ് തോല്‍ക്കണമെന്നും യുഡിഎഫുകാര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നതുംഅതിനായി കാത്തിരിക്കുന്നതും എല്‍ഡിഎഫ് പ്രവര്‍ത്തകരാണ്. അത്രയേറെ ജനം വെറുത്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അടിത്തറ ഇളക്കിയതാണ് പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ബാക്കിപത്രം. ജനങ്ങളുടെ കോടതിയില്‍ എല്‍ഡിഎഫ് ഭരണം വിചാരണ ചെയ്യപ്പെടും. ഇത്രയും കാലം ഭരണത്തിന്റെ തണലില്‍ സിപിഎമ്മും സര്‍ക്കാരും ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയെന്ന ദൗത്യമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടത്. തെരുവ് നായ് ശല്യം ശാസ്ത്രീയമായി പരിഹരിക്കുന്നതിനും ഓരോ പ്രദേശത്തേയും സീറോ വേയ്‌സ്റ്റ് പ്രദേശമാക്കുന്നതിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പുവരുത്തുന്നതുമായ പ്രകടനപത്രികയാണ് യുഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. നേതാക്കളായ , ടി.വി ചന്ദ്രമോഹൻ, എം.പി വിൻസെൻ്റ്, കെ.ബി ശശികുമാർ,
കെ. ആർ ഗിരിജൻ, സി.വി കുരിയാക്കോസ്, ജോൺസൻ കാഞ്ഞിരത്തിങ്കൾ,
രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ.ഷാജി കോടങ്കണ്ടത്ത്, രാജൻ പല്ലൻ, ഐ.പി പോൾ, അഡ്വ. സിജോ കടവിൽ, എം.എസ് ശിവരാമകൃഷ്ണൻ, സോയ ജോസഫ്,റിസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 56 ഡിവിഷനുകളിലെയും സ്ഥാനാർത്ഥികളെ പ്രതിപക്ഷ നേതാവ് ഷാൾ അണിയിച്ച് അഭിവാദ്യം ചെയ്തു.
.jpg)