മിനി ലോറി പാടത്തേക്ക് മറിഞ്ഞ് അപകടം.

  വരടിയം കൂപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി പാടത്തേക്ക് മറിഞ്ഞ് അപകടം.

    ഇന്നലെ രാത്രിയോടെ യായിരുന്നു സംഭവം. മുണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി മറ്റൊരു വാഹനത്തിന് മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാടത്തേക്ക് മറുകയായിരുന്നു.അപകടത്തിൽ ലോറി ഡ്രൈവറെ നിസ്സാര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.