തിരുനാളിന് കൊടിയേറി


   വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ദൈവാലയത്തിൽ തിരുന്നാളിന് കൊടിയേറി.

   വെള്ളാറ്റഞ്ഞൂർ

   ഇടവക വികാരി റവ.  ഫാ. ജിയോ ചിരിയൻകണ്ടത് കോടിയേറ്റകർമ്മം നിർവഹിച്ചു.

   ഒക്ടോബർ 11.12തിയതികളിലാണ് തിരുന്നാൾ ആഘോഷം.

 തിരുനാൾ ദിനം വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5:40 വിശുദ്ധ  കുർബാന,  നേർച്ചവിതരണവും ഉണ്ടായിരിക്കും. 10 ന് വൈകുന്നേരം വിശുദ്ധ കുർബാനക്ക് ശേഷം കൂടുതുറക്കൽ ശുശ്രൂഷ. 11 ന് രാവിലെ വള പ്രദിക്ഷണം വീടുകളിലേക്ക്.12 ന് കാലത്ത് ഊട്ട് വെഞ്ചിരിപ്പ്,തിരുന്നാൾ പ്രദിക്ഷണം എന്നിവയും ഉണ്ടായിരിക്കും.തിരുന്നാൾ തിരുകർമങ്ങൾക്ക് വികാരി ഫാ. ജിയോ ചിരിയൻകണ്ടത്,ജനറൽ കൺവീനർ ടി. സി ബാബു,കൈക്കാരന്മാർ  തോമസ് സി. എഫ് ,ബാബു സി.വി,വിൽ‌സൺ സി.വി, ഡേവിസ് കെ. ജെ എന്നിവർ നേതൃത്വം നൽകും.