മാജിക് ഓഫ് ഷെയറിങ് ക്യാൻസർ കെയർ കാരുണ്യ പദ്ധതിക്ക് തുടക്കമായി

 മാജിക് ഓഫ് ഷെയറിങ് ക്യാൻസർ കെയർ കാരുണ്യ പദ്ധതിക്ക് തുടക്കമായി 

  ♥️≠===============♥️

    വേലൂർ ഫൊറോന മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ക്യാൻസർ രോഗികളുടെ കുടുംബങ്ങളെ സാമ്പത്തികമായും മാനസികമായും സഹായിക്കുന്ന കാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു.. അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി എം ഐ ക്ക് പാവപ്പെട്ട രോഗികൾക്കുള്ള കാൻസർ ചികിത്സാ സഹായത്തിനുള്ള ചെക്ക് ഫൊറോന മാതൃവേദി ആനിമേറ്റർ ഫാ. ഡേവിസ് ചിറമൽ കൈമാറി. 

കേരള ലക്ഷദ്വീപ് കസ്റ്റംസ് പ്രിവന്റ്റീവ്  കമ്മീഷണർ ഡോ.ടിജു  തോമസ്,  ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ  എം  പി   ജയിംസ്  , അതിരൂപത മാതൃവേദി പ്രമോട്ടർ ഫാ. ട്വിങ്കിൾ ഫ്രാൻസിസ്, ഫാ. ഡേവിഡ് കപൂച്ചിൻ, വർഗീസ് തരകൻ, ജൂലി ട്രീസറന്റ്,ബിജു പി അയ്യങ്കേരി, യേശുദാസ് പി പി, മാർട്ടിൻ പനക്കൽ, സാബു കുറ്റിക്കാട്ട്, ഫ്രാൻസിസ് കെ എ, എന്നിവർ പ്രസംഗിച്ചു. കാരുണ്യ പദ്ധതിയിൽ പങ്കെടുത്തവർക്കായി മജീഷ്യൻ സാമ്രാജിന്റെ ഗംഭീരമായ മാജിക് ഷോയും അരങ്ങേറി.

🔻🔻🔻🔻🔻🔻🔻🔻🔻