റാസ കുർബാന അർപ്പിച്ചു.

 

    കുറുമാൽ

    കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിൽ ക്രിസ്തുജയന്തി ജൂബിലി, വികാരി അച്ഛന്റെ പൗരോഹിത്യ രജതജൂബിലി  എന്നീ ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിൽ  ആദ്യമായി  റാസ കുർബാന അർപ്പിച്ചു. 

        ഇടവക  ജനത്തിന്റെ ഏറെ കാലത്തെ ആഗ്രഹപൂർത്തീകരണമായിരുന്നു ഈ റാസാ കുർബാന അർപ്പണം. അതിലുപരി ഇടവക യിലെ 90 %  മുതിർന്ന വരും കുട്ടികളും ആദ്യമായി ആണ് റാസ കുർബാനയിൽ പങ്കെടുക്കുന്നതും.എല്ലാവർക്കും  ഒരു നവ്യാനുഭവം പകർന്ന നിമിഷങ്ങളായിരുന്നു. 

 അനുഗ്രഹദായകമായ ദിവ്യ ബലിക്ക് വികാരി റവ. ഫാ. ഡോ. സേവ്യർ   ക്രിസ്റ്റി പള്ളിക്കുന്നത്ത് OFM Cap. മുഖ്യ കാർമികനായി.


   ഫാ. റാഫേൽ പൊറത്തൂർ,ഫാ. ജോജു ചൊവല്ലൂർ, ഫാ.ഗ്ളെസിൻ  എന്നിവർ സഹകാർമികരായി.